വീണ്ടും കുരുക്ക് ;ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുന്നതിന് സ്റ്റേ

വീണ്ടും കുരുക്ക് ;ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുന്നതിന് സ്റ്റേ

  • സ്റ്റേയുമായി നിർമ്മാതാവ് സജിമോൻ ഹൈക്കോടതിയിൽ

ലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്ന‌ങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്ററിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി നിർമ്മാതാവ് സജിമോൻ പറയിൽ ഹൈക്കോടതിയെ സമീപിച്ചു.

റിപ്പോർട്ട്‌ പുറത്ത് വന്നു കഴിഞ്ഞാൽ മലയാള സിനിമയിലെ പ്രമുഖർ ഉൾപ്പെടുന്ന ഒരു കൂട്ടം ആളുകളുടെ മുഖംമൂടി അഴിഞ്ഞു വീഴുമെന്നതാണ് ഒരു വിഭാഗത്തിൻ്റെ ആശങ്ക. മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിച്ച പ്രശ്നങ്ങളുടെ കേരളത്തോടുള്ള തുറന്നു പറിച്ചിൽ കൂടിയാകും റിപ്പോർട്ട്‌ .

റിപ്പോർട്ട് പുറത്തുവിടണമെന്ന വിവരാകാശ കമ്മീഷന്റെ ഉത്തരവ് റദാക്കണം എന്നതാണ് ആവശ്യം. അഞ്ച് വർഷത്തിന് ശേഷം റിപ്പോർട്ട് ഇന്ന് 3.30ന് റിപ്പോർട്ട്‌ പുറത്ത് വരാനിരിക്കെയാണ് പുതിയ നീക്കം. ഹർജി ഇന്ന് തന്നെ പരിഗണിക്കും.ഏറെ വിവാദങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ശേഷം റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്.

അതേ സമയം വ്യക്തികളെ തിരിച്ചറിയുന്നതും, സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷണർ സർക്കാരിന് നൽകിയ നിർദ്ദേശം. ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യതയെ ബാധിക്കുന്ന വിഷയം എന്ന് ചൂണ്ടിക്കാട്ടി, റിപോർട്ട് പുറത്തുവിടില്ലെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സ്ത്രീകൾ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ നിയമിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )