അപകടങ്ങൾ പതിയിരിക്കുന്നു അധികൃതർ ഇത് കാണുന്നുണ്ടോ?

അപകടങ്ങൾ പതിയിരിക്കുന്നു അധികൃതർ ഇത് കാണുന്നുണ്ടോ?

  • പരസ്യബോഡുകൾ പലതും പൊതു ഇടങ്ങളിൽ ഭീഷണി ഉയർത്തുന്ന സാഹചര്യം

കോഴിക്കോട്: പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്ന പരസ്യ ബോഡുകൾ വൻ അപകടങ്ങൾ സൃഷ്ടിക്കുന്നു. ജില്ലയിൽ ബൈപ്പാസിന് വശങ്ങളിലുള്ള പല ഹോർഡിങ്ങുകളും കാലപ്പഴക്കം കൊണ്ട് നശിക്കാൻ തുടങ്ങിയത് അപകടത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിൽ പാലാഴിയിലെ പരസ്യബോർഡുകൾ സ്ഥാപിക്കുന്ന വലിയ സ്ട്രക്‌ചർ ഒടിഞ്ഞുവീണിരുന്നു . അതേ സമയം പല പരസ്യബോഡുകളും റോഡിന് അടുത്തായാണ് സ്ഥാപിക്കുന്നത്.

ബൈപ്പാസിൽ വേങ്ങേരി ഓവർപാസ് നിർമാണം നടക്കുന്നതിനു സമീപം ഹോർ ഡിങ്സ് വെക്കുന്ന മൂന്ന് സ്ട്രക്‌ചറുണ്ട്. അതിലൊന്ന് മതിലടക്കം ഇടിഞ്ഞുവീഴുന്ന സ്ഥിതിയുണ്ടായി. പലതും പരസ്യബോർഡുകൾ സ്ഥാപിക്കാനുള്ള സ്ട്രക്‌ചർ മാത്ര മാണ്. ചിലതിൽ പരസ്യങ്ങൾ കീറിപ്പറിഞ്ഞ് നിൽക്കുന്ന സ്ഥിതിയാണ്. ഉടനടി നടപടിയെടുത്തില്ലെങ്കിൽ വലിയ അപകടമാണ് ഉണ്ടാകുക.

അതേ സമയം പാതയോരങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം സ്ഥാപിക്കുന്ന വലിയ ഹോർഡിങ്ങുകൾക്ക് കെട്ടിടനിർമാണച്ചട്ട പ്രകാരമാണ് അനുമതി നൽകുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്കാണ് ഇവയുടെ ചുമതലയുള്ളത്. ദേശീയപാതയിലോ പിഡബ്ല്യുഡി റോ ഡുകളിലോ വെക്കുമ്പോൾ അവരുടെ അനുമതിയും വേണം. ഇത്തരം നിയമങ്ങൾ എത്രത്തോളം കാര്യക്ഷമമായി നടക്കുന്നു എന്നതും ചോദ്യമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )