
ചാലിയാറിൽ ഒൻപതു മൃതദേഹങ്ങൾ കണ്ടെത്തി
- ഒരു കുട്ടിയുടെ മൃതദേഹം മുളങ്കാട്ടിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്
മലപ്പുറം: വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ ചാലിയാറിൽ ജനനിരപ്പ് ഉയരുന്നു. ചാലിയാറിൽ ഒൻപത് മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ചാലിയാറിനു പുറമെ ഇരുവഴിഞ്ഞിയിലും ജലനിരപ്പ് ഉയരുകയാണ്.
ഒരു കുട്ടിയുടെ മൃതദേഹം മുളങ്കാട്ടിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്. ഒരു പുരുഷൻ്റെ മൃതദേഹം തല അറ്റ രീതിയിലും കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയാനാകാത്ത നിലയിലാണു മൃതദേഹമുള്ളത്.
വാഷിങ്മെഷീനുകളും ഗ്യാസ് സിലിണ്ടറുകളും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ ഒഴുകിപ്പോകുന്നതു കണ്ടതായി നാട്ടുകാർ പറയുന്നു. വെള്ളിലമാട് അമ്പിട്ടാൻപോട്ടി, പോത്തുകല്ല് പോട്ടി, മച്ചിക്കൈ, പനം കയം മേഖലകളിൽ വെള്ളം കയറി. ഇവിടെ ഇരുകരകളിലും താമസിക്കുന്നവരെ ഒഴിപ്പിക്കുന്നുണ്ട്.
CATEGORIES News