
തകർന്നടിഞ്ഞ് മുണ്ടക്കൈ; വിറങ്ങലിച്ച് വയനാട്;മരണം 151
മേപ്പാടി : ഉരുൾ പൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈയിൽ രണ്ടാം ദിവസത്തെ രക്ഷാപ്രവർത്തനം തുടങ്ങി.4 സംഘങ്ങളായി 150 സൈനികൾ തിരച്ചിലിൽ ഏർപ്പെടുന്നു. ഫയർ ഫോഴ്സും മറ്റും കൂടെയുണ്ട്.
മരണസംഖ്യ ഇപ്പോൾ 151 ആയി ഉയർന്നു. 98 പേരെ കാണാനില്ലെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. 481 പേരെ ഇതുവരെ രക്ഷപ്പെടുത്തി.3069 പേർ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയിട്ടുണ്ട്. ഉറ്റവർ മണ്ണിനടിയിൽ പെട്ടുകിടക്കുന്നു എന്ന കടുത്ത ആങ്കയിലാണ് മുണ്ടക്കൈ പ്രദേശത്തെ ജനങ്ങൾ.
സൈന്യവും പിന്തുണക്കാൻ സന്നദ്ധ പ്രവർത്തകരും കൈമെയ് മറന്ന രക്ഷപ്രവർത്തനത്തിലാണ്. സംസ്ഥാനത്തുടനീളവും മറ്റു സംസ്ഥാനങ്ങളുടെയും സഹായങ്ങൾ വയനാട്ടിലേക്ക് എത്തിതുടങ്ങി.