
പൂനൂർപുഴ കരകവിഞ്ഞൊഴുകി; വെള്ളത്തിലായി വീടുകൾ
- കക്കോടി പഞ്ചായത്തിലെ 18-ാം വാർഡിലെ മുക്കാൽ ഭാഗം വീടുകളിലും വെള്ളം കയറി
കോഴിക്കോട്: ജില്ലയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ പൂനൂർ പുഴ കരകവിഞ്ഞു. വീടുകളിൽ വെള്ളം കയറിയതിനാൽ ഏറെ പേരും ബന്ധുവീടുക ളിലേക്കും ക്യാമ്പുകളിലേക്കും മാറി താമസിക്കുകയാണ്.
റവന്യൂ വകുപ്പൊരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലും ഏറെ പേരെത്തിയിട്ടുണ്ട് . ഇടവേളക്കുശേഷം പൂനൂർപുഴ കരകവിഞ്ഞതിനെത്തുടർന്ന് പുഴക്കരയിലെ പകുതിയോളം വീടുകളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയാണ്. കണ്ണാടിക്കൽ, പറമ്പിൽ കടവ്, പൊയിൽത്താഴം, ചെറുവറ്റ, മൂഴിക്കൽ, മോരിക്കര, പൂളക്കടവ് ഭാഗങ്ങളിൽ അഗ്നിരക്ഷാ സേനയും പൊലീസും എത്തി വീടൊഴിയാൻ നിർദേശം
നൽകി.

കക്കോടി, കുരുവട്ടൂർ പഞ്ചായത്തുകളിലും പൂളക്കടവ്, വേങ്ങേരി,
മൂഴിക്കൽ ഭാഗങ്ങളിലും വെള്ളം കയറി വൻ നാശ നഷ്ടമുണ്ടായി. കക്കോടി പഞ്ചായത്തിലെ 18-ാം വാർഡിലെ മുക്കാൽ ഭാഗം വീടുകളിലും വെള്ളം കയറി. ബന്ധുവീടുകളിലേക്ക് പോകാതിരുന്ന 26 കുടുംബങ്ങളെ കക്കോടി ജിഎൽപി
സ്കൂൾ ക്യാമ്പിലേക്ക് മാറ്റി.