മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്ക്കരിച്ചു; മരണസംഖ്യ 369

മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്ക്കരിച്ചു; മരണസംഖ്യ 369

മേപ്പാടി : വയനാട് ദുരന്തത്തിൽ തിരിച്ചറിയാൻ കഴിയാതെ ലഭിച്ച മൃതദേഹങ്ങൾക്ക് പുത്തുമലയിൽ അന്ത്യനിദ്ര. സർവ്വമത പ്രാർത്ഥനയോടെയാണ് ചടങ്ങ് നടന്നത്. പുത്തുമലയിൽ ഹാരിസൺ പ്ലാന്റേഷൻ തോട്ടത്തിലാണ് ഉറ്റവർക്കുപോലും തിരിച്ചറിയാൻ കഴിയാത്തവരെ സംസ്ക്കരിക്കുന്നത്. ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും അടക്കം ചെയ്തത് . 8 മൃതദേഹങ്ങൾ ഇന്നുരാത്രി സംസ്ക്കരിച്ചു. ബാക്കിയുള്ളവർ നാളെ അടക്കം ചെയ്യും.

വലിയൊരു ജനാവലി പ്രിയപ്പെട്ടവർക്ക്‌ അന്ത്യാഞ്‌ജലി അർപ്പിക്കാൻ എത്തിയിരുന്നു.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇതിനിടെ മരണസംഖ്യ 369 ആയി . ഇന്ന് 12 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.
206 പേരെ ഇനിയും കണ്ടെത്താനുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )