
എൻ.മുരളീധരൻ കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
- ജൂലൈ 31നാണ് സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടന്നത്
കൊയിലാണ്ടി: കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എൻ.മുരളീധരൻ . ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് രാജി. കഴിഞ്ഞ ജൂലൈ 31നാണ് സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ്സിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. അഡ്വ. കെ. വിജയനെയാണ് ഡിസിസി നേതൃത്വം ബാങ്ക് പ്രസിഡന്റാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ എ വിഭാഗക്കാരനായ ബ്ലോക്ക് പ്രസിഡന്റ് മുരളീധരൻ തോറോത്ത് ഐ വിഭാഗക്കാരുടെ പിന്തുണയോടെ മത്സരിച്ച് വിജയിക്കുകയായിരുന്നു.
CATEGORIES News