
കൃഷിയിടങ്ങളിൽ പുഴുശല്യം വ്യാപകംചെടികളിലും വീട്ടിനകത്തും പുഴു നിറയുന്നു
- വീട്ടുപറമ്പുകളിലും വാഴത്താേട്ടങ്ങളിലും നിരവധി വാഴകളാണ് നശിച്ചു കാെണ്ടിരിക്കുന്നത്
കോഴിക്കാേട്: പുഴുശല്യം കൃഷിയിടങ്ങളിൽ വ്യാപിക്കുന്നു
വാഴ കർഷകരെയാണ് പുഴുശല്യം കൂടുതൽ പ്രയാസപ്പെടുത്തുന്നത്. പതിവില്ലാത്ത രീതിയിലാണ് വാഴയിലയും തണ്ടും പുഴുക്കൾ തിന്ന് തീർക്കുന്നത്. വീട്ടുപറമ്പുകളിലും വാഴത്താേട്ടങ്ങളിലും നിരവധി വാഴകളാണ് നശിച്ചു കാെണ്ടിരിക്കുന്നത്. മറ്റ് കൃഷികളേയും ഇത് ബാധിച്ചു തുടങ്ങീട്ടുണ്ട്.
വീട്ടു മുറ്റത്തെ ചെടികളിൽ നിന്നും പുഴുക്കൾ വീടുകളിലുമെത്തുന്നത് ഏറെ പ്രയാസമാണുണ്ടാക്കുന്നത്. മരുന്ന് തളിച്ച് പുഴുവിനെ ആകറ്റാൻ കഴിയുമെങ്കിലും എല്ലാവർക്കും ഇത് സാധ്യമല്ല. കാര്യമായ പരിചരണം വേണ്ടെന്നതിനാലാണ് ആളുകൾ വീട്ടുപറമ്പിൽ നാടൻ വാഴയും മറ്റും നടുന്നത്.
CATEGORIES News