
ഓണം മിനുങ്ങും; പച്ചക്കറിയും പൂവും കുടുംബശ്രീ ഒരുക്കും
- ജില്ലയിലെ 80 സിഡിഎസുകളിലായി 227 കുടുംബശ്രീ കാർഷികസംഘങ്ങൾ മുഖേന 102.5 ഏക്കറിലാണ് പൂക്കൃഷിയൊരുങ്ങുന്നത്
കോഴിക്കോട്:ഓണത്തിന് പൂവും പച്ചകറിയും കുടുംബശ്രീയുടെ വക.ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കി സംസ്ഥാനത്തെ സ്ത്രീകൾ
പൂവ്-പച്ചക്കറി എന്നിവയെ ഉത്പാതിപ്പിക്കുന്ന ‘നിറപ്പൊലിമ 2024’,
‘ഓണക്കനി 2024’ എന്നീ പദ്ധതികളിലൂടെയാണ് കുടുംബശ്രീ പൂക്കളും പച്ചക്ക
റികളും ഒരുക്കുന്നത് . ജമന്തി, മുല്ലപ്പൂ, ചെണ്ടുമല്ലി, വാടാമുല്ല എന്നിവയാണ് ജില്ലയിൽ പ്രധാനമായും കൃഷി ചെയ്യുന്നത്.
പൂകൃഷിയിൽ സ്വയംപര്യാപ്തത നേടുന്നതിനുള്ള കുടുംബശ്രീയുടെ പദ്ധതിയാണ് നിറപ്പൊലിമ. കർഷകർക്ക് ഉൽപാദനം വർധിപ്പിക്കാൻ കൃഷി വകുപ്പിന്റെ സാങ്കേതിക സഹായമടക്കമുളള പിന്തുണയും ലഭ്യമാക്കുന്നുണ്ട്. പരമാവധി വിപണന മാർഗങ്ങളും സജ്ജമാക്കും. വരുംവർഷങ്ങളിൽ ഈ മേഖലയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കാനും പൂക്കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ജില്ലയിലെ 80 സിഡിഎസുകളിലായി 227 കുടുംബശ്രീ കാർഷികസംഘങ്ങൾ മുഖേന 102.5 ഏക്കറിലാണ് പൂക്കൃഷിയൊരുങ്ങുന്നത്.
ഓണച്ചന്തകൾ ഉൾപ്പെടെയുള്ള പ്രാദേശിക വിപണികൾ വഴിയാകും പ്രധാനമായും വിൽക്കുക. പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്‌തത കൈവരിക്കുന്നതിനോടൊപ്പം വിഷമുക്ത പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തിക്കുകയെന്നതാണ് ‘ഓണക്കനി’യുടെ ലക്ഷ്യം. പയർ, പാവൽ, വെണ്ട, പടവലം, നേന്ത്രക്കായ, ചീര, ചേന, തക്കാളി, വഴുതന, മുരിങ്ങ, മാങ്ങ കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനായി ഇടനിലക്കാരെ ഒഴിവാക്കി കർഷകർ മുഖേന കാർഷികോൽപന്നങ്ങൾ പൊതുവിപണിയിലേക്ക് നേരിട്ട് എത്തിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ച യോടുകൂടി പച്ചക്കറികളും വിപണി യിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് കുടുംബശ്രീ.