കേളി മുനമ്പത്ത് ജനറൽ ബോഡി യോഗം നടന്നു

കേളി മുനമ്പത്ത് ജനറൽ ബോഡി യോഗം നടന്നു

  • ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു

കാപ്പാട് : കേളി മുനമ്പത്ത് ജനറൽ ബോഡി യോഗം കേളി ഓഫീസിൽ വെച്ച് നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ അബ്ദുള്ളക്കോയ വലിയാണ്ടി അദ്ധ്യക്ഷനായി.

വയനാട് ദുരന്ത ബാധിതർക്ക് വേണ്ടി തന്റെ ജീവിതത്തിലെ ആകെ സമ്പാദ്യമായ 5 സെന്റ് ഭൂമി വിട്ടു നൽകിയ കാപ്പാട് സ്വദേശി കെ. പി. യൂസഫിനെയും കുടുംബത്തെയും ചടങ്ങിൽ ആദരിച്ചു. വയനാട് ദുരന്തഭൂമിയിൽ സന്നദ്ധ വളണ്ടിയർമാരായി സേവനം അനുഷ്ഠിച്ച അഖിൽ അൻവർ , രാജേഷ് , കാപ്പാട് ഗവ: മാപ്പിള യു.പി സ്കൂളിലെ എൽഎസ്എസ് ജേതാക്കളായ ദീക്ഷിത് എ. എസ്., വാമിക കെ. കെ. എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

കേളി രക്ഷാധികാരി അശോകൻ കോട്ട് , ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് , കാപ്പാട് ഗവ: യു പി സ്കൂൾ പിടിഎ പ്രസിഡന്റ് ഷിജു ടി. എന്നിവർ സംസാരിച്ചു. കേളിയുടെ ഭാരവാഹികളായി ഷിബിൽ രാജ് താവണ്ടി ( സെക്രട്ടറി), അബ്ദുസ്സലാം വി. വി. (പ്രസിഡണ്ട്), ഷിജു ടി.(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )