
ചെങ്ങോട്ട്കാവ് ഈസ്റ്റ് യുപി സ്കൂളിൽ ജെആർസി യൂണിറ്റ് ആരംഭിച്ചു
- ജെആർസി സബ്ജില്ലാ കോഡിനേറ്റർ പി.സിറാജ് ബാഡ്ജും സ്കാർഫും കൈമാറി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ഈസ്റ്റ് യുപി സ്കൂളിൽ ജെആർസി (ജൂനിയർ റെഡ്ക്രോസ് ) യൂണിറ്റ് ആരംഭിച്ചു. ജെആർസി സബ്ജില്ലാ കോഡിനേറ്റർ പി.സിറാജ് ബാഡ്ജും സ്കാർഫും കൈമാറി ഉദ്ഘാടനം ചെയ്തു. ജെആർസിയിൽ പ്രവർത്തിക്കുന്നതിലൂടെ ചെറുപ്പം മുതൽ തന്നെ വിദ്യാർത്ഥികളിൽ സേവനമനോഭാവം വളർത്തിയെടുക്കാൻ കഴിയുമെന്ന് പി.സിറാജ് പറഞ്ഞു.

പിടിഎ പ്രസിഡൻ്റ് എം. നിഷിത് കുമാർ, ഹെഡ്മിസ്ട്രസ് തേജസ്വി വിജയൻ, കെ. സുരേഷ് കുമാർ, ഷംജ ഗോപിനാഥ്, സ്കൂൾ ജെആർസി കോഡിനേറ്റർ വിജില സായ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News