
വയനാട് ഉരുൾപൊട്ടൽ ; കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും
- 14 പേരടങ്ങുന്ന സംഘമാണ് ചെങ്കുത്തായ വനമേഖലയിൽ പരിശോധന നടത്തുക.
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. വൈകിട്ട് മൂന്നരവരെ ആനടിക്കാപ്പ് – സൂചിപ്പാറ മേഖലയിൽ പ്രത്യേക തിരച്ചിൽ നടത്താനാണ് തീരുമാനം.
ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വയനാട്ടിൽ ചേർന്ന യോഗത്തിൽ കാണാതായവരുടെ ബന്ധുക്കൾ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് തിരച്ചിൽ പുനരാരംഭിക്കുന്നത്. 14 പേരടങ്ങുന്ന സംഘമാണ് ചെങ്കുത്തായ വനമേഖലയിൽ പരിശോധന നടത്തുക.
ദുർഘട മേഖലയിൽ തിരച്ചിൽ നടക്കുന്നതിനാൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ടീമിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാകും തുടർന്നുള്ള ദിവസങ്ങളിലെ തിരച്ചിൽ.