രണ്ട് സെന്റ് സ്ഥലത്ത് വീട്: നഗരങ്ങളിൽ ഇളവ് വരുന്നു

രണ്ട് സെന്റ് സ്ഥലത്ത് വീട്: നഗരങ്ങളിൽ ഇളവ് വരുന്നു

  • ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം:നഗരങ്ങളിൽ വീട് നിർമ്മിക്കുമ്പോൾ കോർപറേഷൻ,മുനിസിപ്പൽ പരിധിയിൽ രണ്ട് സെന്റ് വരെ ഭൂമിയിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക്‌ മുന്നിൽ മൂന്ന് മീറ്റർ വരെയുള്ള വഴിയാണെങ്കിൽ ഫ്രണ്ട് യാർഡ് സൈറ്റ്ബാക്ക് ഒരു മീറ്റർ ആയി കുറച്ചു ചട്ട ഭേദഗതി കൊണ്ടുവരുമെന്ന്
മന്ത്രി എം.ബി. രാജേഷ്.

അതേ സമയം താമസ ആവശ്യത്തിന് അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഇളവ് അനുവദിക്കുന്നത് . നേമം സ്വദേശികളായ നാഗരാജന്റെയും കെ. മണിയമ്മയുടെയും പരാതി തീർപ്പാക്കിയാണ് മന്ത്രി നിർണായക നിർദേശമിറക്കിയത്. വലിയ പ്ലോട്ടുകൾക്ക് രണ്ടു മീറ്ററും മൂന്നു സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് 1.8 മീറ്ററും ആയിരുന്നു നിലവിൽ റോഡിൽ നിന്നുള്ള ദൂരപരിധി. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളിൽ ചെറിയ വീട് നിർമിച്ച് ഇനിയും വീട് നമ്പർ ലഭിക്കാത്തവർക്ക് ചട്ടഭേദഗതി സഹായകമാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )