ഡോ:എ.കെ.അബ്‌ദുൾ ഹക്കീമിനും ഹരി നന്മണ്ടയ്ക്കും                                  ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്കാരം

ഡോ:എ.കെ.അബ്‌ദുൾ ഹക്കീമിനും ഹരി നന്മണ്ടയ്ക്കും ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്കാരം

  • പുരസ്കാരങ്ങൾ അധ്യാപകദിനാഘോഷത്തിൽ സമ്മാനിക്കും

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ എഴുത്തുകാരായ അധ്യാപകർക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ പുരസ്കാരങ്ങൾ ഒരുമിച്ചാണ് ഇത്തവണ നൽകുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.പതിനായിരം രൂപ, പ്രശസ്‌തിപത്രം, ഫലകം എന്നിവ ഉൾപ്പെട്ട പുരസ്കാരം പത്തനംതിട്ടയിൽ വ്യാഴാഴ്‌ച നടക്കുന്ന അധ്യാപകദിനാഘോഷത്തിൽ സമ്മാനിക്കും.

2022-23-ലെ ജേതാക്കൾ:വി.കെ. ദീപ (എഎംഎൽപിഎസ്, വെങ്ങാലൂർ, മലപ്പുറം). പുസ്‌തകം: വുമൻ ഈറ്റേഴ്സ് (സർഗാത്മക സാഹിത്യം), പി.ആർ. ജയശീലൻ (പിഎസ്എച്ച്എസ്, ചിറ്റൂർ, പാലക്കാട്). പുസ്‌തകം: വാക്ക് മറുവാക്ക് (വൈജ്ഞാനിക സാഹിത്യം),ഹരി നന്മണ്ട (ജിഎച്ച്എസ്എസ് കോക്കല്ലൂർ, കോഴിക്കോട്). പുസ്തകം: പാവകളുടെ വീട് (ബാലസാഹിത്യം).

2023-24-ലെ ജേതാക്കൾ: സാഹിത്യം എം.ബി. മിനി (ജിയുപിഎസ് എടത്തറ, പാലക്കാട്). പുസ്‌തകം: ഞാൻ ഹിഡിംബി. (സർഗാത്മക സാഹിത്യം), ഡോ. എ.കെ.അബ്‌ദുൾഹക്കീം (ഡിപിഒ, എസ്എസ്കെ, കോഴിക്കോട്). പുസ്‌തകം: ആഫ്രിക്കൻ യാത്രകളുടെ സാംസ്‌കാരികദൂരങ്ങൾ (വൈജ്ഞാനികസാഹിത്യം), സുരേന്ദ്രൻ കാടങ്കോട് (ജിഎഎച് എച്ച്എസ്എസ് ചെറുവത്തൂർ, കാസർകോട്). പുസ്തകം: കുഞ്ഞുണ്ണിയുടെ മീൻകുഞ്ഞുങ്ങൾ (ബാലസാഹിത്യം).

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )