A talk with muthukad: മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പ്രചോദനാത്മക പ്രഭാഷണം

A talk with muthukad: മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പ്രചോദനാത്മക പ്രഭാഷണം

  • 10, +1, +2 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം.

കോഴിക്കോട്: സ്കൂളുകളും കോളേജുകളും തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിങ്ങളുടെ മനസ്സിനെ കൂടുതൽ ഉന്മേഷഭരിതമാക്കാൻ പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് കോഴിക്കോട് എത്തുന്നു. “A Talk with Muthukad” എന്ന പരിപാടിയിലൂടെ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിക്കുകയും വിജയത്തിനായുള്ള തന്ത്രങ്ങൾ പങ്കുവെക്കുകയും ചെയ്യും.
2025 മെയ് 22 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് ടൗൺഹാളിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. 10, +1, +2 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. അതിനാൽ, താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക:
https://forms.gle/KrywZtsg9w4ThF2Y6
ടാഗോർ ഫൗണ്ടേഷന്റെ CONCLAVE TOMORROW’ 25 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “Forging A healthy Future” എന്ന സംരംഭത്തിന്റെ ഭാഗമാണിത്.
അവസരം പാഴാക്കാതെ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ!

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )