
അക്ബർ കക്കട്ടിൽ അനുസ്മരണം
- അനുസ്മരണ പരിപാടിയോടനുബന്ധിച്ച് എഴുത്തുകാരുടെ ഒത്തുചേരൽ ‘ദേശത്തിൻ്റെ പെരുമയിൽ’ എന്ന പരിപാടി നടന്നു.
കുറ്റ്യാടി : അക്ബർ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ അക്ബർ കക്കട്ടിൽ അനുസ്മരണവും പുരസ്കാര സമർപ്പണവും നടന്നു. പരിപാടി നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ അധ്യക്ഷത വഹിച്ചത് ട്രസ്റ്റ് ചെയർമാൻ ശത്രുഘ്നൻ ആണ്. അക്ബർ പുരസ്ക്കാരത്തിനർഹമായത് മനോജ് ജാതവേദറിന്റെ മാന്ത്രികനായ മാൻഡ്രേക് എന്ന ചെറുകഥാസമാഹാരമാണ്. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫസർ സി.പി. അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, പി.കെ. പാറക്കടവ്, പി. ഹരീന്ദ്രനാഥ്, കെ.ടി. സൂപ്പി, ജയചന്ദ്രൻ മൊകേരി, എ.എസ്. സജി, ബാലൻ തളിയിൽ, ഓർമ്മ റഫീഖ്, ഇസെഡ്.എ. സൽമാൻ, എസ്.ജെ. സജീവ് കുമാർ, ജമാൽ പാറക്കൽ തുടങ്ങിയവർ സംസാരിച്ചു.
അനുസ്മരണ പരിപാടിയോടനുബന്ധിച്ച് എഴുത്തുകാരുടെ ഒത്തുചേരൽ ‘ദേശത്തിൻ്റെ പെരുമയിൽ’ എന്ന പരിപാടി നടന്നു.വി.എം. ചന്ദ്രൻ, നവാസ് മൂന്നാംകൈ. കെ.ടി. ദിനേശൻ, കെ. ഷരീഫ്, നാസർ കക്കട്ടിൽ, ചന്ദ്രൻ പുക്കാട്, രാജഗോപാലൻ കാരപ്പറ്റ, സജീവൻ മൊകേരി, കെ. പ്രേമൻ, പി.എം. അഷ്റഫ്, ജമാൽ കുറ്റ്യാടി, മൊയ്തു കണ്ണങ്കോടൻ, കൊച്ചുനാരായണൻ എന്നിവർ സംസാരിച്ചു.