
അക്ഷയതൃതീയ; സ്വർണ്ണവിലയിൽ ഇരട്ടകുതിപ്പ്
- അക്ഷയ തൃതീയ ദിനത്തിൽ രണ്ട് തവണ സ്വർണവില കൂടി
- ഗ്രാമിന് 6,700 രൂപയിലും പവന് 53,600 രൂപയിലും വ്യാപാരം തുടരുന്നു
കോഴിക്കോട്: അക്ഷയതൃതീയ ദിവസമായ ഇന്ന് സ്വർണത്തിന് റെക്കോർഡ് വില. ഇന്ന് ഒരു പവന് 53,600 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത് . അക്ഷയതൃതീയ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യം വർദ്ധിപ്പി ക്കുമെന്ന വിശ്വാസം സമൂഹത്തിൽ ഉണ്ട്. അതിനാൽ സ്വർണം വാങ്ങാൻ അക്ഷയ തൃതീയ ദിവസം കാത്തിരുന്നവരുമുണ്ട്.
ജ്വല്ലറികൾ പരസ്യത്തിലൂടെ ആവേശം വിതറി ഈ ദിവസത്തിനൊരുങ്ങി നിൽക്കുകയുമാണ്. കാശുപാേയാലും ഐശ്വര്യം വരുമെന്ന പ്രതീക്ഷയിൽ ആളുകൾ സ്വർണം വാങ്ങുകയും, എല്ലാ വർഷവും അക്ഷയതൃതീയ ദിവസം കച്ചവടം പൊടിപൊടിക്കാറുമുണ്ട്.