അങ്കണവാടിയിൽ വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവം; ജീവനക്കാർക്ക് സസ്പെൻഷൻ

അങ്കണവാടിയിൽ വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവം; ജീവനക്കാർക്ക് സസ്പെൻഷൻ

  • പരിശോധനയിൽ തലയോട്ടിക്കും കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റതിൽ അങ്കണവാടി ജീവനക്കാർക്ക് സസ്പെൻഷൻ. അധ്യാപിക ശുഭലക്ഷ്മിയെയും ഹെൽപർ ലതയെയുമാണ് സസ്പെൻഡ് ചെയ്‌തത്‌. വ്യാഴാഴ്ചയാണ് മാറനല്ലൂരിലെ അങ്കണവാടിയിൽ വീണ് മൂന്നുവയസുകാരിക്ക് പരിക്കേറ്റത്.

പരിശോധനയിൽ തലയോട്ടിക്കും കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തിയിരുന്നു. കുട്ടി വീണ കാര്യം അങ്കണവാടി ജീവനക്കാർ മറച്ചുവെച്ചെന്നാണ് കുടുംബത്തിൻ്റെ ആരോപണം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതി സന്ദർശിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )