
കവിത
അത്ഭുതം
സോമൻ കടലൂർ
ഒറ്റിയവനെ ഓർക്കാറില്ല ചതിച്ചവനെ
ചിന്തിക്കാറില്ല വ്യാമോഹിപ്പിച്ചവളെ
വെറുക്കാറില്ല പരിഹസിച്ചവരെ
പഴി പറയാറില്ല വിശ്വാസ വഞ്ചന
കാട്ടിയവരെ വിലയിരുത്താറില്ല
വീണപ്പോൾ ചവിട്ടിയവരെപ്പറ്റി
വിസ്മയിക്കാറില്ല.
തീർച്ചയായും അമ്പരന്ന് പോകുന്നു
തകർച്ചയിലും ഒപ്പം നിന്ന് കരുത്തു
പകർന്ന മനുഷ്യരെ ഓർക്കുമ്പോൾ!

വര : സോമൻ കടലൂർ
CATEGORIES Art & Lit.