
അനധികൃത മദ്യവിൽപ്പന; 2 പേർ പിടിയിൽ
- സുരേഷ് കുമാറിൽ നിന്നും 14 ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും,ഗോപി എന്നയാളിൽ നിന്നും 11 ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമാണ് പിടികൂടിയത്
തിരുവനന്തപുരം:തിരുവനന്തപുരത്തും തൃശ്ശൂരും അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ എക്സൈസ് പിടിയിൽ.തിരുവനന്തപുരത്ത് പോത്തൻകോട് സ്വദേശിയായ സുരേഷ് കുമാറിൽ നിന്നും 14 ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് എക്സൈസ് പിടികൂടിയത്.

തിരുവനന്തപുരം എക്സൈസ് സർക്കിൾ ആഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലാണ് അനധികൃത മദ്യം കണ്ടെടുത്തത്. എടത്തുരുത്തി സ്വദേശി ഗോപി എന്നയാളിൽ നിന്നും സൂക്ഷിച്ചിരുന്ന 11 ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എസ്.പ്രദീപും ചേർന്ന് പിടികൂടിയത്.
CATEGORIES News