
അന്താരാഷ്ട്ര നിലവാരത്തി- ലേക്കുയരാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
- റെയിൽവേ സംസ്ഥാനത്ത് നടത്തുന്ന സ്റ്റേഷൻ നവീകരണ പദ്ധതികളിൽ ഏറ്റവും വലുതാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ.
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തുടക്കമായി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതോടെ കോഴിക്കോടിന്റെ മാത്രമല്ല മലബാറിന്റെ മുഖം തന്നെ മാറുകയാണ്. 46 ഏക്കർ സ്ഥലത്താണ് 445.95 കോടി രൂപ ചെലവിൽ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നത്.
ടെൻഡറായ പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അന്തിമ നിർമ്മാണനുമതി ലഭിച്ചു. റെയിൽവേ സ്റ്റേഷനിൽ നിലവിലുള്ള കെട്ടിടങ്ങളുടെ 90 ശതമാനത്തിലധികം പൊളിച്ചു നീക്കുന്നതാണ് പുനർവികസനം. സ്റ്റേഷന്റെ സാധാരണ പ്രവർത്തനത്തെ ബാധിക്കാതെ ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. റെയിൽവേ സംസ്ഥാനത്ത് നടത്തുന്ന സ്റ്റേഷൻ നവീകരണ പദ്ധതികളിൽ ഏറ്റവും വലുതാണിത്. റെയിൽവേ ട്രാക്കുകളുടെ എണ്ണം അഞ്ചിൽ നിന്ന് ഒമ്പതായി ഉയർത്തും. വിശാലമായ ബിസിനസ് ലോഞ്ച്, വ്യാപാരസമുച്ചയം ഉൾപ്പെടുന്ന കാെമേഴ്സ്യൽ ലോഞ്ച് തുടങ്ങിയവയാണ് പുതുക്കിയ പദ്ധതിയിലെ ആകർഷണങ്ങൾ.