
അനർഹമായി കൈവശം വെച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി
- രണ്ടുമാസത്തിനുള്ളിൽ തിരിച്ചെത്തിക്കാത്തവർക്കെതി രെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
തിരുവനന്തപുരം :അനർഹമായി കൈവശം വെച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി. രണ്ടുമാസത്തേക്ക് കൂടിയാണ് സമയം നീട്ടിയത്. രണ്ടുമാസത്തിനുള്ളിൽ തിരിച്ചെത്തിക്കാത്തവർക്കെതി രെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 40,000ത്തിനടുത്ത് ആളുകൾ മുൻഗണന റേഷൻ കാർഡ് അർഹമായി കൈവശം വച്ചിട്ടുണ്ട്. അനർഹരുടെ കൃത്യമായ കണക്ക് രണ്ടുമാസത്തിനുള്ളിൽ റേഷൻകടകൾ വഴി ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.അനർഹമായിട്ട് പ്രയോറിറ്റി കാർഡുകൾ, അതായത്എവൈഐ കാർഡും പ്രയോറിറ്റി കാർഡും കൈവശം വെച്ചിട്ടുള്ള വ്യക്തികൾക്ക് അത് സറണ്ടർചെയ്യാൻ വേണ്ടി രണ്ട് മാസവും കൂടി സമയം ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്.

ഇവർ പല കാരണത്താൽ അനർഹമാവാം.അതായത് സർക്കാർജോലിയിലേക്ക് കടന്നവരാകാം,വരുമാനം വർദ്ധിക്കാം, മറ്റ് ജീവിതസാഹചര്യങ്ങൾ ആ മെച്ചപ്പെട്ട നിലയിൽ വരുമാനം വർധിക്കുന്ന നിലയിൽ സ്വാഭാവികമായിട്ടുംഅവർ സ്വമേധയാ ഒഴിയണം.അതെല്ലാം കൂടി പരിഗണിച്ചുകൊണ്ട് അനർഹമായി ഇപ്പോൾ കൈവശം വെച്ചിരിക്കുന്ന കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യാൻ വേണ്ടി രണ്ട് മാസ കാലാവധി കൂടി നൽകിയിരിക്കുന്നത്. ആ സമയത്തിനുള്ളിൽ സറണ്ടർ ചെയ്യുന്നവർക്ക് മറ്റ് നടപടികൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. ഫൈനോ മറ്റ് നടപടികളോ ഒന്നും തന്നെ ഉണ്ടാവുകയില്ല’ മന്ത്രി വിശദീകരിച്ചു
