അമീബിക് മസ്തിഷ്കജ്വരം;                                    ഒരു കുട്ടിയ്ക്ക് കൂടി രോഗമുക്‌തി

അമീബിക് മസ്തിഷ്കജ്വരം; ഒരു കുട്ടിയ്ക്ക് കൂടി രോഗമുക്‌തി

  • മൂന്നര വയസ്സുകാരനാണു അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്നത്

കോഴിക്കോട്:അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്‌തി നേടി. കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരനാണു അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നത്.

20 ദിവസത്തോളം കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പീഡിയാട്രിക് ഐസിയുവിലും വെന്റിലേറ്ററിലും കഴിഞ്ഞിരുന്നു. മസ്തിഷ്കജ്വരം ബാധിച്ച 2 കുട്ടികൾ നേരത്തേ രോഗമുക്തി നേടിയിട്ടുണ്ട് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )