
അയ്യങ്കാളി ജയന്തി ദിനം ആചരിച്ചു
- രാവിലെ നടന്ന ശുചീകരണത്തിൽ 55 ഓളം പേർ പങ്കെടുത്തു
കീഴ്പ്പയ്യൂർ: സർവോദയ വായനശാല കീഴ്പ്പയ്യൂർ അയ്യങ്കാളി ജയന്തി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന ശുചീകരണത്തിൽ 55 ഓളം പേർ പങ്കെടുത്തു. ശശി പി എം, എ കെ രാജൻ, ഇസ്മയിൽ കമ്മന,സത്യൻ മേലത്ത്,നാരായണൻ കെ എം,അനുശ്രീ ബിപി, ആതിര കെ എം,അബിത്ത് ഒ,നികേഷ് കെ,സറീന ഒളോര എന്നിവർ നേതൃത്വം നൽകി.

വൈകുന്നേരം നടന്ന അനുസ്മരണ പരിപാടി വായനശാല സെക്രട്ടറി ജതീഷ് കെ അനുസ്മരണ പ്രഭാഷണം നടത്തി. ജോയിൻ്റ് സെക്രട്ടറി കെ സി നാരായണൻ സ്വാഗതവും പ്രസിഡണ്ട് ബാലകൃഷ്ണൻ തത്തോത്ത് അധ്യക്ഷത വഹിക്കുകയും ചെയ്തു.ബാലവേദി പ്രസിഡണ്ട് ആരതി, ശ്രീനന്ദന എന്നിവർ പങ്കെടുത്തു.
CATEGORIES News
