
അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി എം എ ബേബി
- അവാർഡ് തുകയിൽ 25000 രൂപ മാത്രമാണ് എം എ ബേബി കൈപ്പറ്റിയിരുന്നത്
തിരുവനന്തപുരം : അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം എ ബേബി സംഭാവന നൽകിയത് പത്മഭൂഷൺ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ അവാർഡായി നൽകിയ 50000 രൂപയിൽ 25000 രൂപയാണ്.

അവാർഡ് തുകയിൽ 25000 രൂപ മാത്രമാണ് എം എ ബേബി കൈപ്പറ്റിയിരുന്നത്. 25000 രൂപ മാർ ക്രിസോസ്റ്റം ഫൗണ്ടേഷന് പുരസ്കാര ചടങ്ങിൽ വെച്ച് തിരിച്ചു നൽകിയിരുന്നു. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് എം.എ ബേബിക്ക് സമ്മാനിച്ചത്.
CATEGORIES News