
അശോകൻ പന്നിക്കോടിന്റെ നേതൃത്വത്തിൽ വരച്ച ചുമർച്ചിത്രം ക്ഷേത്രത്തിനു സമർപ്പിച്ചു
- ചുമർച്ചിത്ര കലാകാരൻ കെ.ആർ. ബാബു ചിത്രം സമർപ്പിച്ചു
കൊടിയത്തൂർ: പന്നിക്കോട് ഉച്ചക്കാവ് ഭഗവതിക്ഷേത്രത്തിൽ അശോകൻ പന്നിക്കോടിന്റെ നേതൃത്വത്തിൽ വരച്ച ചുമർച്ചിത്രത്തിൻ്റെ സമർപ്പണം
ക്ഷേത്രം മേൽശാന്തി ഇല്ലത്തൊടി കൃഷ്ണൻ നമ്പൂതിരി അധ്യക്ഷനായി.
അശോകന്റെ നേത്യത്വത്തിൽ നാല് ചിത്രകാരന്മാർ രണ്ടാഴ്ചകൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.

വെള്ളനിറമുള്ള താമരപ്പൂവിൽ വെളുത്ത വസ്ത്രങ്ങളും ആടയാഭരണങ്ങളും ധരിച്ച് ഒരു കൈയിൽ ഗ്രന്ഥക്കെട്ടും മറുകൈയിൽ മാലയും പിടിച്ച് പ്രസന്നവദനയായി വീണമീട്ടുന്ന സരസ്വതി ദേവിയെയാണ് ക്ഷേത്രഭിത്തിയിൽ ചിത്രീകരിച്ചിരിക്കുന്നത്
CATEGORIES News