
ആദ്യ ഉപ വോട്ടർ പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കേ പശ്ചിമ ബംഗാളിൽ കനത്ത ജാഗ്രത
- എസ്ഐആറിലൂടെ പുറത്തായ 60 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്
ഡൽഹി: എസ്ഐആറിന് ശേഷമുള്ള ആദ്യ ഉപ വോട്ടർ പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കേ പശ്ചിമ ബംഗാളിൽ കനത്ത ജാഗ്രത. വോട്ടവകാശം നഷ്ടപ്പെടുന്നവർ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തു. അസമിൽ ബിജെപി മന്ത്രി കോൺ ഗ്രസിൽ ചേർന്നു. ബംഗാൾ പോളിംഗ് ബൂത്തിലെത്താൻ കൃത്യം ഒരുമാസം ബാക്കി നിൽക്കേയാണ് ആദ്യ സപ്ലിമെന്ററി വോട്ടർ പട്ടിക പുറത്തിറങ്ങുന്നത്.
എസ്ഐആറിലൂടെ പുറത്തായ 60 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 805 ജുഡീഷ്യൽ ഉദ്യോഗസ്ഥർ ഇതിനായി ബംഗാളിലെത്തിയിരുന്നു. ഇത്തരത്തിൽ പരിശോധിച്ച 22 ലക്ഷം പേരുടെ വിവരങ്ങളാകും ഇന്ന് പുറത്തുവരിക.
CATEGORIES News
TAGS newdelhi
