ആരോഗ്യ കേന്ദ്രങ്ങൾ വഴി 2,56,399 ശബരിമല തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകി- ആരോഗ്യ വകുപ്പ് മന്ത്രി

ആരോഗ്യ കേന്ദ്രങ്ങൾ വഴി 2,56,399 ശബരിമല തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകി- ആരോഗ്യ വകുപ്പ് മന്ത്രി

  • പമ്പ 49,256, നീലിമല 10,221, അപ്പാച്ചിമേട് 12,476, സന്നിധാനം 99,607, ചരൽമേട് 19,593, നിലയ്ക്കൽ 24,025 എന്നിങ്ങനെയാണ് ചികിത്സ നൽകിയത്.

തിരുവനന്തപുരം : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങൾ വഴി 2,56,399 തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . പമ്പ 49,256, നീലിമല 10,221, അപ്പാച്ചിമേട് 12,476, സന്നിധാനം 99,607, ചരൽമേട് 19,593, നിലയ്ക്കൽ 24,025 എന്നിങ്ങനെയാണ് ചികിത്സ നൽകിയത്.

പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലും സജ്ജമാക്കിയ എമർജൻസി മെഡിക്കൽ സെൻ്ററുകളിലൂടെ 64,754 തീർത്ഥാടകർക്കും ആരോഗ്യ സേവനം നൽകി. സിപിആർ ഉൾപ്പെടെയുള്ള അടിയന്തര സേവനം നൽകി മരണനിരക്ക് പരമാവധി കുറയ്ക്കാനായി. മികച്ച ആരോഗ്യ സേവനം നൽകിയ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )