ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു

ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു

  • കോഴിക്കോട് ബീച്ച് കോർപറേഷൻ ഓഫിസിനു മുന്നിൽ കായിക മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

കോഴിക്കോട്: ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ കോഴിക്കോട് ഘടകവും കാലിക്കറ്റ് പ്രസ് ക്ലബും സംയുക്‌തമായി സംഘടിപ്പിച്ച ‘ഫിറ്റ് ഇന്ത്യ സൺഡേസ് ഓൺ സൈക്കിൾ റാലി’ കോഴിക്കോട് നഗരത്തിന് പുതിയ അനുഭവമായി. കോഴിക്കോട് ബീച്ച് കോർപറേഷൻ ഓഫിസിനു മുന്നിൽ കായിക മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

ആരോഗ്യ പരിപാലനമെന്നത് അടിസ്ഥാന മുദ്രാവാക്യമായി സ്വീകരിക്കാൻ നമ്മൾ ഏറെ വൈകിയതായി അദ്ദേഹം പറഞ്ഞു.യൂറോപ്പും അമേരിക്കയും ആഫ്രിക്കയുമെല്ലാം കായിക വേദികളിൽ മാത്രമല്ല മികവ് പുലർത്തുന്നത്. ആരോഗ്യപരിപാലന രീതികൾ അക്കാദമിക തലം മുതൽ പ്രാവർത്തികമാക്കുന്നതാണ് ആ രാജ്യങ്ങളിലെ ഫിറ്റ്നസ് വിജയമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ചടങ്ങിൽ സായി അത്ലറ്റിക്സ് കോച്ച് നവീൻ മാലിക് അധ്യക്ഷനായി. പ്രസ് ക്ലബ് വൈസ് പ്രസിഡൻ്റ് ബിജുനാഥ് സ്വാഗതം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )