
ആറുവരിപ്പാതയിലെ അപകടം: നടുങ്ങി ജനങ്ങൾ
- കാറിൻ്റെ മുൻഭാഗം തകർന്ന് എയർ ബാഗുകൾ ദ്വാരം വന്ന് ചിതറിയ നിലയിലായിരുന്നു.
വടകര: വലിയ ശബ്ദം കേട്ടാണ് മൂരാട് പാലത്തിലെ അപകടം നാട്ടുകാർ അറിയുന്നത്. പാലവും ആറുവരിപ്പാതയും മുകളിലൂടെ ആയതിനാൽ വാഹനം എളുപ്പം ആളുകളുടെ ശ്രദ്ധയിൽപെടാറില്ല. ഞായർ വൈകിട്ട് 3.15 ന് വൻ ശബ്ദവും കൂട്ട നിലവിളിയും കേട്ടാണ് ആളുകൾ ഓടിയെത്തുന്നത്. അപ്പോൾ കണ്ട കാഴ്ച്ച ഭയാനകമായിരുന്നു. കാറും ട്രാവലറും കൂട്ടിയിടിയിൽ നിശ്ശേഷം തകർന്ന നിലയിലായിരുന്നു. ട്രാവലറിന്റെ വാതിൽ തുറന്നു കുറച്ചു പേർ റോഡിൽ വീണു കിടന്നു. കാറിൻ്റെ മുൻഭാഗം തകർന്ന് എയർ ബാഗുകൾ ദ്വാരം വന്ന് ചിതറിയ നിലയിലായിരുന്നു. കാറിൽ ഉണ്ടായിരുന്ന 6 പേരിൽ ഒരാൾക്ക് മാത്രമേ ബോധം ഉണ്ടായിരുന്നുള്ളൂ. അയാളുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവു കണ്ടു.
CATEGORIES News