
ആവിയിൽ വേവിക്കുന്ന പലഹാരങ്ങളുടെ നികുതി കുറയ്ക്കാൻ ജി.എസ്.ടി കൗൺസിലിന്റെ അനുമതി തേടും -ധനമന്ത്രി
- മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം പലഹാരങ്ങൾക്ക് അഞ്ച് ശതമാനമാണ് ജിഎസ്‌ടിയെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: ആവിയിൽ പുഴുങ്ങി വേവിക്കുന്ന പലഹാരങ്ങളുടെ നികുതി കുറയ്ക്കാൻ ജി.എസ്.ടി കൗൺസിലിന്റെ അനുമതി തേടുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ആവിയിൽ വേവിച്ചെടുക്കുന്ന കൊഴുക്കട്ടയടക്കമുള്ള പലഹാരങ്ങൾക്ക് 18 ശതമാനത്തോളം ജി.എസ്.ടി ഈടാക്കുന്ന സാഹചര്യത്തിലാണ് കൗൺസിലിനെ സമീപിക്കാനുള്ള തീരുമാനമെടുത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം പലഹാരങ്ങൾക്കായി അഞ്ച് ശതമാനം മാത്രമാണ് ഈടാക്കാറുള്ളതെന്നും ഒരു ദിവസം മാത്രം ആയുസുള്ള ഇത്തരം പലഹാരങ്ങളെന്നും തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജി.എസ്.ടി കൗൺസിലിനെ സമീപിച്ചതെന്നും മന്ത്രി പറഞ്ഞു.കേരളത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നിരക്ക് യുക്തിസഹമാക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട ഉപസമിതികളുടെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
CATEGORIES News