ഇ.ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ പാത കേരളത്തിന്റെ ആവശ്യങ്ങൾക്ക് നിരക്കാത്ത പദ്ധതിയാണെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി

ഇ.ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ പാത കേരളത്തിന്റെ ആവശ്യങ്ങൾക്ക് നിരക്കാത്ത പദ്ധതിയാണെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി

  • ശ്രീധരന്റെ റിപ്പോർട്ട് പഠിക്കാൻ നിയോഗിച്ച സമിതിയിൽ വിശ്വാസമുണ്ട്

കൊച്ചി: ഇ.ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ പാത കേരളത്തിന്റെ ആവശ്യങ്ങൾക്ക് നിരക്കാത്ത പദ്ധതിയാണെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി. ശ്രീധരന്റേത് യുക്തിഹീനമായ പദ്ധതിയാണ്. അതിവേഗ റെയിലുകൾ പോലെ ഉള്ള ആഡംബരങ്ങൾ അല്ല വേണ്ടത്. യാത്രക്കാർക്ക് ശ്വാസം മുട്ടാതെ യാത്ര ചെയ്യാൻ പറ്റുന്ന പൊതു റെയിൽ ഗതാഗതം മെച്ചപ്പെടുത്തണമെന്നും പാതകൾ കൂടുതൽ വേണമെന്നും സമിതി പറഞ്ഞു. സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തണം.

വേഗത പ്രശ്നം പരിഹരിക്കാൻ നിലവിലുള്ള റെയിൽവേയുടെ
സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും ഇവർ പറഞ്ഞു. സമിതി ജാഗ്രത സമിതിയായി തുടരും. വിഷയത്തിൽ മുഖ്യമന്ത്രിയെ കാണും. ശ്രീധരന്റെ റിപ്പോർട്ട് പഠിക്കാൻ നിയോഗിച്ച സമിതിയിൽ വിശ്വാസമുണ്ട്. സിൽവർ ലൈനിനു സമാനമായ പദ്ധതി എങ്കിൽ എതിർക്കുമെന്നും സമിതി അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )