
ഇടവേള ബാബു അറസ്റ്റിൽ
- കൊച്ചിയിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്
കൊച്ചി: പീഡനക്കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. കൊച്ചിയിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം നടനെ വിട്ടയക്കും. എറണാകുളം നോർത്ത് പൊലീസ് സറ്റേഷനാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. എഎംഎംഎയിൽ അംഗത്വം നൽകാനായി ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് പരാതി.
CATEGORIES News