
ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും
- കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം
കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യംചെയ്യും. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. കേസിൽ ഇടവേള ബാബുവിന് കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, സിദ്ദീഖിനെ പിടികൂടാൻ പൊലീസിന്റെ ശ്രമം തുടരുകയാണ്. കൊച്ചിയിലെ ഹോട്ടലുകളിൽ പൊലീസ് സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. സിദ്ദിഖിൻ്റെ വസതികളും പരിചയക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ട് പോവുകയാണ്. നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എഐജി ജി. പൂങ്കുഴലിയാണ്. മുകേഷിനെതിരെയുള്ള പരാതിയിൽ പുതിയ തെളിവുകളും മൊഴികളും ലഭിച്ചാൽ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം സൂചന നൽകുന്നുണ്ട്.
CATEGORIES News