
ഇടിമിന്നലിൽ ഏഴുപേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം
- എല്ലാവരും ബീച്ച് ആശുപത്രിയിൽ ചികിത്സയിൽ
കോഴിക്കോട്: ശക്തമായ ഇടിമിന്നലിൽ കോഴിക്കോട് കടപ്പുറത്ത് ഏഴുപേർക്ക് പരുക്ക്. എല്ലാവരും ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഉപ്പുവെള്ളം കയറ്റുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും മത്സ്യം വാങ്ങാൻ എത്തിയവർക്കും ഇടിമിന്നലേറ്റെന്നാണ് ലഭിക്കുന്ന വിവരം. അഷ്റഫ് (45), അനിൽ (18), ഷരീഫ് (37), മനാഫ് (52), സുബൈർ (55), സലീം (40), അബ്‌ദുൾ ലത്തീഫ് (54) എന്നിവരാണ് ചികിത്സയിലുള്ളത്.
CATEGORIES News