
ഇതിഹാസ താരം ലയണൽ മെസ്സിക്ക് ആദരമൊരുക്കാൻ ഒരുങ്ങി അർജന്റീന ഫുട്ബോൾ അസോസിയേഷൻ;അർജന്റീന ലീഗ് മത്സരങ്ങളിൽ ഒരുമിനിറ്റ് മത്സരം നിർത്തിവെക്കും
- അർജന്റീനയെ പ്രതിനിധീകരിക്കുമ്പോൾ മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്സിയോടുള്ള ആദരസൂചകമായാണ് പത്താം മിനിറ്റ് ഇതിനായി തിരഞ്ഞെടുത്തത്
ബ്യൂണസ് ഐറിസ് :അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ച അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിക്ക് ആദരമൊരുക്കാൻ ഒരുങ്ങി അർജന്റീന ഫുട്ബോൾ അസോസിയേഷൻ. മെസ്സിയോടുള്ള ആദരസൂചകമായി അർജന്റീന ലീഗ് മത്സരങ്ങളിൽ ഒരുമിനിറ്റ് മത്സരം നിർത്തിവെക്കും. റഫറിമാർ കളി നിർത്തിവെക്കുന്നതോടൊപ്പം ഒരു മിനിറ്റ് നേരം പൊതുവായി കൈയടി നൽകുകയും ചെയ്യുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷനാണ് പത്താം മിനിറ്റ് ഇതിനായി തിരഞ്ഞെടുത്തത്.ഷൻ അറിയിച്ചു. വാരാന്ത്യത്തിൽ നടക്കുന്ന മത്സരങ്ങളുടെ 10 മിനിറ്റിലാണ് കളി നിർത്തിവെക്കുക. അർജന്റീനയെ പ്രതിനിധീകരിക്കുമ്പോൾ മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്സിയോടുള്ള ആദരസൂചകമായാണ് പത്താം മിനിറ്റ് ഇതിനായി തിരഞ്ഞെടുത്തത്.പുരുഷ-വനിതാ വിഭാഗങ്ങളിലെ 11-എ-സൈഡ് ഫുട്ബോൾ, ഫുട്സാൽ, ബീച്ച് സോക്കർ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള മത്സരങ്ങളും ആദ്യ പകുതിയിൽ പത്ത് മിനിറ്റ് തികയുമ്പോൾ ഒരു മിനിറ്റ് നേരത്തേക്ക് നിർത്തിവെക്കും.

ഈ സമയം ഗാലറിയും കളിക്കാരും കൈയടിച്ചുകൊണ്ട്
മെസ്സിയുടെ കരിയറിനും അദ്ദേഹം രാജ്യത്തിന് നൽകിയസംഭാവനകൾക്കും ആദരവ്
പ്രകടിപ്പിക്കും.കൂടാതെ, സ്ക്രീൻ സൗകര്യമുള്ള സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾക്ക് മുന്നോടിയായി മെസ്സിയുടെ കരിയറിലെ വിവിധ ഘട്ടങ്ങൾ കോർത്തിണക്കിയ രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള യാത്രയയപ്പ് വീഡിയോയും പ്രദർശിപ്പിക്കും. മെസ്സിയുടെ വിരമിക്കൽ ദേശീയ ടീമിന് കനത്ത നഷ്‌ടമാണെന്ന് അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് പ്രതികരിച്ചു.
