
ഇന്ത്യക്ക് രഹസ്യവിവരം നൽകിയത് റഷ്യ; വിദേശ പൗരന്മാരുടെ അറസ്റ്റിൽ കൂടുതൽ കണ്ടെത്തലുമായി എൻഐഎ
- ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെന്നാരോപിച്ച് ആറ് യുക്രൈൻ പൗരന്മാരെയും ഒരു അമേരിക്കൻ പൗരനെയും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു
ന്യൂഡൽഹി : വിഘടനവാദി സംഘടനകൾക്ക് പരിശീലനം നൽകി വിദേശ പൗരന്മാരുടെ അറസ്റ്റിൽ കൂടുതൽ കണ്ടെത്തലുമായി എൻഐഎ. 20 വിദേശികൾ വിഘടനവാദി പരിശീലനത്തിന് എത്തിയെന്നാണ് വിവരം. റഷ്യൻ ഏജൻസികളാണ് ഇവരുടെ ഇന്ത്യയിലെ സാന്നിധ്യത്തെ സംബന്ധിച്ച് വിവരം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. 20 വിദേശികൾ വിഘടനവാദി പരിശീലനത്തിന് എത്തിയെന്നും നാലു ബാച്ചുകളിലായി തിരിച്ച് പരിശീലനം നടത്തിയെന്നുമാണ് പറയുന്നത്.
ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെന്നാരോപിച്ച് ആറ് യുക്രൈൻ പൗരന്മാരെയും ഒരു അമേരിക്കൻ പൗരനെയും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞ ഒരാഴ്ചചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ദില്ലി, ലക്നൗ, കൊൽക്കത്തെ വിമാനത്താവളങ്ങളിൽ നിന്നാണ് ഏഴ് പേരും എൻ ഐ എയുടെ പിടിയിലായത്.
CATEGORIES News
