ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ തർക്കം മുറുകുന്നു

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ തർക്കം മുറുകുന്നു

  • വ്യാഴാഴ്ച എക്സിക്യുട്ടീവ് കമ്മിറ്റിയിൽ ഐഒഎ അധ്യക്ഷ പി. ടി. ഉഷയും മറ്റംഗങ്ങളും രണ്ടു ചേരിയായി

ന്യൂഡൽഹി: സിഇഒയുടെ നിയമനത്തെച്ചൊല്ലി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ രൂക്ഷമായ തർക്കം. വ്യാഴാഴ്ച എക്സിക്യുട്ടീവ് കമ്മിറ്റിയിൽ ഐഒഎ അധ്യക്ഷ പി. ടി. ഉഷയും മറ്റംഗങ്ങളും രണ്ടു ചേരിയായി തർക്കത്തിലേർപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം.

പാരിസ് ഒളിമ്പിക്‌സിൽ ചട്ടവിരുദ്ധമായി അധിക പണം ചെലവഴിച്ചതടക്കമുള്ള ഗുരുതര ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട അംഗങ്ങൾ ഇന്നലെ ചേർന്ന യോഗം അലങ്കോലമാക്കി. അസോസിയേഷൻ സിഇഒ ആയി ഉഷയുടെ നോമിനി രഘുറാം അയ്യരുടെ നിയമനം അംഗീകരിക്കുന്നതിനായാണ് യോഗം വിളിച്ചത്.
സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ ഉൾപ്പെടെ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ 12 അംഗങ്ങൾ ഇതിനെതിരാണ്.

രഘുറാമിനുനൽകുന്ന ശമ്പളത്തെച്ചൊല്ലിയാണ് വലിയ തർക്കമുയർന്നത്. നിയമനം അസാധുവാക്കണമെന്നും പുതിയ അപേക്ഷ ക്ഷണിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. എതിർ വിഭാഗം അജൻഡയിൽ ഉൾപ്പെടുത്തിയ 14 വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം പി.ടി. ഉഷയും അംഗീകരിച്ചില്ല. ഇത് ശക്തമായ വാഗ്വാദത്തിനും ബഹളത്തിനും വഴിവച്ചതോടെ യോഗം പിരിച്ചുവിട്ടതായി ഉഷ പ്രഖ്യാപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )