
ഇരിങ്ങത്ത് എം.എൽ.പി. സ്കൂളിൽ പുതിയ കെട്ടിട നിർമ്മാണ കുറ്റിയിടൽചടങ്ങ് നടത്തി
- തുറയൂർ പഞ്ചായത്ത്പ്രസിഡൻ്റ് അസീഫ പടന്നയിൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഇരിങ്ങത്ത് : ഇരിങ്ങത്ത് എം.എൽ.പി. സ്കൂളിൽ പുതിയ കെട്ടിട
നിർമ്മാണത്തിന് തുടക്കം കുറിച്ച് കൊണ്ട് കുറ്റിയിടൽ
ചടങ്ങ് നടത്തി.തുറയൂർ പഞ്ചായത്ത്പ്രസിഡൻ്റ് അസീഫ പടന്നയിൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ ജിഷ മാടായി, പ്രധാനാധ്യാപകൻ എം.കെ.രതീഷ്ബാബു,
പി.ടി.എ.പ്രസിഡൻ്റ് പി.കെ അബ്ദുറഹ്മാൻ,
ഫൈസൽ ആയനോത്ത്,വള്ളിൽ പ്രഭാകരൻ,അലി അയനോത്ത്,നാസർകൊയമ്പ്രത്ത്,കെ.പി. അബ്ദുറഹിമാൻ,
ഐ.എം.കലേഷ്, എം.വി.അബ്ദുള്ള, കേളപ്പൻ കാർത്തിക,കെ.നാസിബ് എന്നിവർ പ്രസംഗിച്ചു.ആധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ കെട്ടിടo
ഈ അധ്യയന വർഷത്തോട് കൂടി തന്നെ നിർമ്മാണം പൂർത്തിയാക്കും.
CATEGORIES News
TAGS Irringath
