ഇവിഎം മെഷീൻ കമ്മിഷനിങ് തുടങ്ങി

ഇവിഎം മെഷീൻ കമ്മിഷനിങ് തുടങ്ങി

  • അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, സ്ഥാനാർഥികൾ, ഏജന്റുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കമ്മിഷനിങ് നടക്കുക

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ജില്ലയിൽ വിതരണം ചെയ്യുന്ന ഇവിഎം വിവി പാറ്റ് വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് തുടങ്ങി.ഓരോ നിയമസഭാ മണ്ഡലത്തിലെയും കേന്ദ്രത്തിലെത്തി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, സ്ഥാനാർഥികൾ, ഏജന്റുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കമ്മിഷനിങ് നടക്കുക.

സ്ഥാനാർഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ പതിച്ച് സീൽ ചെയ്‌തശേഷം കൺട്രോൾ യൂണിറ്റുകൾ ടാഗുകൾ ഉപയോഗിച്ച് സീൽ ചെയ്യുന്നതാണ് ഇവിഎം കമ്മിഷനിങ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )