ഇൻഡിഗോക്ക് മുന്നറിയിപ്പുമായി വ്യോമയാന മന്ത്രാലയം

ഇൻഡിഗോക്ക് മുന്നറിയിപ്പുമായി വ്യോമയാന മന്ത്രാലയം

  • നിലവിലുള്ള നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്

ന്യൂഡൽഹി : രാജ്യവാപകമായി സർവീസ് റദ്ദാക്കുന്നതിനിടെ ഇൻഡിഗോയ്ക്ക് മുന്നറിയിപ്പുമായി വ്യോമയാന മന്ത്രാലയം. യാത്രക്കാർക്ക് രണ്ട് ദിവസത്തിനുള്ളിൽ ടിക്കറ്റ് നിരക്ക് തിരികെ നൽകണമെന്നും, പണം തിരികെ നൽകാൻ വൈകിയാൽ കർശന നടപടിയെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇതിനിടെ വിമാന നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം. ചില വിമാനക്കമ്പനികൾ അസാധാരണമായ രീതിയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )