ഉദ്ഘാടനം കാത്ത് കുറ്റ്യാടി താലൂക്ക് ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്

ഉദ്ഘാടനം കാത്ത് കുറ്റ്യാടി താലൂക്ക് ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്

  • ഒരു കോടി രൂപ വകയിരുത്തി കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് നിർമാണം തുടങ്ങിയതാണ്

കുറ്റ്യാടി:ഗവ. താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പണിത പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നീളുന്നു. ഒരു കോടി രൂപ വകയിരുത്തി കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് നിർമാണം തുടങ്ങിയതാണ്. നിർമാണത്തിലെ മെല്ലെപ്പോക്ക് വിമർശനത്തിന് ഇടയാക്കിയിരുന്നു. നിർമാണം അടുത്തകാലത്താണ് പൂർത്തിയായത്.

ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളെ സ്ത്രീ വാർഡിന് സമീപം ചെറിയ സ്ഥലത്താണ് കിടത്തുന്നത്. പുതിയ കെട്ടിടം തുറന്നാൽ ഇവർക്ക് വിപുലമായ സൗകര്യമുള്ള വാർഡ് ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സ്ത്രീകൾക്കും കൂടുതൽ സൗകര്യം ലഭിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )