
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽ.ഡി.എഫ്പോസ്റ്റർ വച്ചത് സാമൂഹ്യവിരുദ്ധർ ; ജോസ് കെ.മാണി
- ചാണ്ടി ഉമ്മനെ വിളിച്ച് സംസാരിച്ചുവെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിലെ വികസന മുന്നേറ്റ ജാഥയുടെ പോസ്റ്റർ വന്നത് ദുഃഖകരമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. വാർത്ത അറിഞ്ഞപ്പോൾ മനസിന് വേദന തോന്നി. അപ്പോൾ തന്നെ ചാണ്ടി ഉമ്മനെ വിളിച്ച് സംസാരിച്ചുവെന്നും ജോസ് കെ. മാണി വ്യക്തമാക്കി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സാമൂഹ്യ വിരുദ്ധരുടെ പ്രവർത്തനത്തെ രാഷ്ട്രീയ വൽക്കരിക്കരുതെന്നും ജോസ് കെ. മാണി പറഞ്ഞു.

കഴിഞ്ഞദിവസം വൈകീട്ടാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് മേൽ എൽഡിഎഫ് മേഖലാ ജാഥയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ പോസ്റ്റർ പതിപ്പിച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് വിഷയം ഏറ്റെടുക്കുകയായിരുന്നു. പോസ്റ്റർ വച്ചതിന് പിന്നിൽ എൽഡിഎഫ് ആണെന്നും, ജാഥ ക്യാപ്റ്റൻ ജോസ് കെ. മാണി ഖേദം പ്രകടിപ്പിക്കണമെന്നും കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ആവശ്യപെട്ടിരുന്നു.
