
എം. ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
- ശ്വാസതടസത്തെ തുടർന്ന് എം.ടിയെ കഴിഞ്ഞ 15നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കോഴിക്കോട്:സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കാർഡിയോളജി ഡോക്ടേഴ്സിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എം.ടി. ശ്വാസതടസത്തെ തുടർന്ന് എം.ടിയെ കഴിഞ്ഞ 15നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയാഘാതം ഉണ്ടാകുകയും ആരോഗ്യനില മോശമാവുകയും ആയിരുന്നു.
CATEGORIES News