എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

  • ഓമശ്ശേരി സ്വദേശി മൂലങ്ങൽ പുതൊടികയിൽ ആഷിക്ക് അലിയാണ് അറസ്റ്റിൽ ആയത്

കോഴിക്കോട്:വിൽപനക്കായി എത്തിച്ച എംഡിഎംഎയുമായി കള്ളൻതോട് ബസാറിനടുത്തു നിന്ന് യുവാവ് അറസ്റ്റിൽ. ഓമശ്ശേരി സ്വദേശി മൂലങ്ങൽ പുതൊടികയിൽ ആഷിക്ക് അലി (23)യാണ് അറസ്റ്റിൽ ആയത്.

സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും എസ്ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്നാണ് 4.25 ഗ്രാം എംഡിഎംഎ സഹിതം പിടികൂടിയത്.

എൻഐടി, കട്ടാങ്ങൽ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. ആവശ്യക്കാർ വാട്‌സ്ആപ്പിലൂടെ ബന്ധപ്പെട്ടാൽ ബൈക്കിലോ, കാറിലോ എത്തി ലഹരി കൈമാറലാണ് രീതി.

ഡൻസാഫ് എസ്ഐ കെ. അബ്ദുറഹ്മാൻ, അനീഷ് മൂസേൻവീട്, കെ. അഖിലേഷ്, പി.കെ. സരുൺ കുമാർ, എം. കെ. ലതീഷ്, എം. ഷിനോജ്, ഇ.വി. അതുൽ, പി. അഭിജിത്ത്, പി.കെ. ദിനീഷ്, കെ.എം. മുഹമദ് മഷ്ഹൂർ, കുന്ദമംഗലം സ്റ്റേഷനിലെ എസ്ഐ ബാലകൃഷ്ണൻ, എഎസ്ഐ ലീന, ബിജേഷ്, ബിജു, വിപിൻ തുടങ്ങിയവരാണ് അന്വേഷണ സംഘ ത്തിലുണ്ടായിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )