
എംവി. നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റിയിലേയ്ക്ക്
സിപിഎം മെമ്പറായി പൊതുരംഗത്ത് ഉണ്ടാവുമെന്ന് നികേഷ് കുമാർ പറഞ്ഞിരുന്നു.
റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ സ്ഥാനം രാജിവെച്ച് മാധ്യമരംഗം വിടുന്ന എംവി.നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തും. പ്രത്യേക ക്ഷണിതാവായാണ് ഇപ്പോൾ ഉൾപ്പെടുത്തുക.
റിപ്പോർട്ടർ ടിവിയിൽ നിന്ന് അദ്ദേഹം ഇന്നലെ രാജിവെച്ചിരുന്നു. റിപ്പോർട്ടർ ടിവി തുടങ്ങിയതും അടുത്ത കാലം വരെ മാനേജിംഗ് ഡയരക്ടറും അദ്ദേഹമായിരുന്നു.പൊതുപ്രവർത്തനം തുടരുമെന്നും സിപിഎം പ്രവർത്തകനായി കേരളത്തിൽ സജീവമായി ഉണ്ടാവുമെന്നും നികേഷ് കുമാർ പറഞ്ഞു.
‘ഇനി രാഷ്ട്രീയ രംഗത്ത് സജീവമാവും.
28 വർഷത്തെ മാധ്യമ ജീവിതത്തിന് ശേഷമുള്ള നിർണ്ണായക തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്’ – നികേഷ് വെളിപ്പെടുത്തി.
CATEGORIES News