എടിഎം കാർഡ് മോഷ്ടിച്ച് പണം പിൻവലിച്ച കേസിലെ പ്രതി അറസ്റ്റിൽ

എടിഎം കാർഡ് മോഷ്ടിച്ച് പണം പിൻവലിച്ച കേസിലെ പ്രതി അറസ്റ്റിൽ

  • ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഓഫിസർ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

ആലപ്പുഴ: ആരോഗ്യ വകുപ്പ് ജീവനക്കാരിയുടെ എടിഎം കാർഡ് മോഷ്‌ടിച്ച് പണം പിൻവലിച്ച കേസിലെ പ്രതി അറസ്റ്റിലായി.തമിഴ്‌നാട് തെങ്കാശ്ശി ജില്ലയിൽ നരികുറുവ കോളനിയിൽ കെ-16 ൽ പഞ്ചവർണമാണ് (29) അറസ്റ്റിലായത്.തുടർന്ന് സൗത്ത് പോലീസ് എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യം പരിശോധിച്ചെങ്കിലും മുഖം മറച്ചാണ് പ്രതി പണം പിൻവലിച്ചത്. വ്യക്തമായ ചിത്രം ലഭിച്ചത് നഗരത്തിലെ വിവിധ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് .

കാർത്തികപ്പള്ളി താലൂക്കിൽ മുക്കട സൈന്ദവം വീട്ടിൽ ഷാജുവിന്റെ ഭാര്യ ശ്രീകലയുടെ പേഴ്സിൽ നിന്നാണ് എടിഎം കാർഡ് മോഷ്ടിച്ചത്. കാർഡ് മോഷ്ടിച്ച് പ്രതി കൈതവന ജങ്ഷനിലുള്ള ഫെഡറൽ ബാങ്കിന്റെ എടിഎം കൗണ്ടറിൽനിന്ന് പണം പിൻവലിക്കുകയായിരുന്നു. പണം പിൻവലിച്ചതായി ഫോണിൽ സന്ദേശം വന്നതിനെ തുടർന്നാണ് ശ്രീകല ആലപ്പുഴ സൗത്ത് പോലീസിൽ പരാതി കൊടുത്തത്. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഓഫിസർ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )