എലത്തൂരിൽ എ.കെ ശശീന്ദ്രൻ മത്സരിക്കണമെന്ന് എൻസിപി

എലത്തൂരിൽ എ.കെ ശശീന്ദ്രൻ മത്സരിക്കണമെന്ന് എൻസിപി

  • എൻസിപി എലത്തൂർ മണ്ഡലം കമ്മിറ്റി ശശീന്ദ്രനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി വിജയൻ പറഞ്ഞു.

കോഴിക്കോട് : എലത്തൂരിൽ എ.കെ ശശീന്ദ്രൻ മത്സരിക്കണമെന്ന് എൻസിപി മണ്ഡലം കമ്മിറ്റിയിൽ ഒരു വിഭാഗം. എൻസിപി എലത്തൂർ മണ്ഡലം കമ്മിറ്റി ശശീന്ദ്രനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി വിജയൻ പറഞ്ഞു. യോഗത്തിൽ ഭൂരിപക്ഷം പേരുടെയും പിന്തുണ ശശീന്ദ്രന് ലഭിച്ചു. എലത്തൂരിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന എ.കെ.ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ എൻസിപിയിൽ എതിർപ്പ് ശക്തം.

നേതൃയോഗത്തിലും ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ അതൃപ്‌തി അറിയിച്ച് നേതാക്കൾ രംഗത്തെത്തിയിരുന്നു. എലത്തൂരിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൻസിപി യുവജന വിഭാഗവും രംഗത്തെത്തിയിരുന്നു. 30 വർഷം എംഎൽഎയായ എകെ ശശീന്ദ്രൻ മാറി നിൽക്കണമെന്ന പ്രമേയം എൻസിപി ജില്ലാ നിർവാഹകസമിതിയിൽ എതിർപ്പുകളില്ലാതെ അംഗീകരിച്ചിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )