എസ്ഡിപിഐയുടെ പിന്തുണ നിരസിച്ചേക്കാം ; യുഡിഎഎഫ് നിലപാട് ഇന്നറിയാം

എസ്ഡിപിഐയുടെ പിന്തുണ നിരസിച്ചേക്കാം ; യുഡിഎഎഫ് നിലപാട് ഇന്നറിയാം

  • എസ്ഡിപിഐ നൽകാൻ തീരുമാനിച്ച പിന്തുണ യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പ്രഖ്യാപിച്ച പിന്തുണ നിരസിക്കാൻ യുഡിഎഫിൽ ചർച്ച.ഇതുസംബന്ധിച്ച രാഷ്ട്രീയനിലപാട് കെപിസിസി പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്ന് ഇന്ന് പ്രഖ്യാപിക്കും.

എസ്ഡിപിഐ നൽകാൻ തീരുമാനിച്ച പിന്തുണ യുഡിഎഫിനെ ഇപ്പോൾ ആശയക്കുഴപ്പത്തിലാക്കിയിരുന്നു . കോൺഗ്രസുമായോ, യുഡിഎഫുമായോ കൂടിയാലോചന നടത്താതെയാണ് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കിയിരുന്നു.

വ്യക്തികൾ എന്നനിലയിൽ ആര് വോട്ടുചെയ്താലും പ്രശ്‌നമില്ല, എന്നാൽ, എസ്ഡിപിഐ പോലുള്ള സംഘടനകളുടെ പിന്തുണവേണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്.

രാഹുൽഗാന്ധിയുടെ വയനാട്ടിലെ പത്രികാസമർപ്പണത്തിലും റാലിയിലും പങ്കെടുക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ് തുടങ്ങിയ യുഡിഎഫ് നേതാക്കൾ എത്തിയിരുന്നു. ഇവർ എഐസിസിയുടെ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിയാലോചന നടത്തിയശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )