
ഏപ്രിൽ 1 മുതൽ വൈദ്യുതി ചാർജ് കൂടും
- യൂണിറ്റിന് 12 പൈസ വച്ചാണ് വർധന,വെള്ളക്കരവും 5 ശതമാനം വർധിക്കും
തിരുവനന്തപുരം: ഏപിൽ ഒന്ന് മുതൽ വൈദ്യുതി ചാർജ് കൂടും. യൂണിറ്റിന് ശരാശരി 12 പൈസ വെച്ചാണ് വർധന. കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ച നിരക്ക് വർധനവാണ് ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്നത്. വെള്ളക്കരവും അഞ്ച് ശതമാനം വർധിക്കും.

2027 വരെയുള്ള വൈദ്യുതി നിരക്കാണ് ഡിസംബറിൽ റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചിരുന്നത്. 2025-26 സാമ്പത്തിക വർഷത്തെ നിരക്ക് ഏപ്രിൽ ഒന്നിന് നിലവിൽ വരും. ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് ശരാശരി 12 പൈസ വച്ചാണ് വർധന. ഫിക്സഡ് ചാർജും 5 മുതൽ 30 രൂപ വരെ വിവിധ സ്ലാബ് അടിസ്ഥാനത്തിൽ കൂടും. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ദ്വൈമാസ ബില്ലിൽ ഫിക്‌സഡ് ചാർജ് ഉൾപ്പെടെ 32 രൂപയാണ് കൂടുക.
CATEGORIES News